വര്ണ്ണകിളിക്കൂട്ടം ചിത്രപ്രദര്‍ശനം മദനന് ഉദ്ഘാടനം ചെയ്യതു

കൊയിലാണ്ടി: ചിത്രകൂടം പെയ്ന്റിങ് കമ്മ്യൂണിറ്റിയിലെ കലാ വിദ്യര്‍ത്ഥികള്‍ ഒരുകിയ വര്ണ്ണകിളികൂട്ടം ചിത്രപ്രദര്‍ശനം ശ്രദ്ധ ആര്‍ട്ട് ഗ്യാലറിയില്‍ ആര്‍ട്ടിസ്റ്റ് മദനന് ഉദ്ഘാടനം ചെയ്യ്തു. കിളികളുടേയും പൂക്കളുടെയും വര്‍ണ്ണങ്ങള്‍ സ്വാംശീകരിച്ച് പ്രകൃതിയേയും ജീവജാലങ്ങളേയും പ്രകൃതിഭാവങ്ങളേയും ക്യാന്‍വാസിലേക്ക് സ്വതന്ത്രമായി ആവിഷ്കരിച്ച രചനകളാണ്
വര്ണ്ണകിളികൂട്ടം.
വര്ണ്ണകിളികൂട്ടം.
നാട്ടുതത്തയും, കാക്കയും, ഉപ്പനും, ഫലങ്ങളും ചിത്രീകരിക്കുന്ന അതേസമയം തന്നെ കുടുംബം, വീട്, നിശ്ചല ചിത്രീകരണം എന്നിങ്ങനെ തന്റെ ചുറ്റുപാടുകളെ നേര്ക്കാഴ്ച്ചകളാക്കിയ രചനകളാണ് കുട്ടികള്‍ നിര്‍വ്വഹിച്ചിരിക്കുന്നത്. 23 കുട്ടികളുടെ 50ഓളം രചനകളാണ് പ്രദര്‍ശനത്തിനുള്ളത്.
ചിത്രകൂടം പെയ്ന്റിങ് കമ്മ്യൂണിറ്റി മേധാവി ആര്‍ട്ടിസ്റ്റ് സായ്പ്രസാദ് സ്വാഗതം പറഞ്ഞു. ക്യു ബ്രഷ് ജനറല്‍ ചെയര്മാന് യു.കെ രാഘവന് മാസ്റ്റര്‍ അദ്ധ്യക്ഷനായി. ഷാജി കാവില്‍, എന്‍.വി ബാലകൃഷന്, ആബ്ദുള്‍ റഹ്മാന്, അഭിലാണ് കെ.സി, രമേഷ് ചന്ദ്ര, എം.എസ് ശിവകുമാര്‍ എന്നിവര്‍ സംസാരിച്ചു. പ്രദര്‍ശനം 28ന് സമാപിക്കും.
