വരള്‍ച്ച പഠിക്കാന്‍ എത്തിയ സംഘം കുട്ടനാടിനെ ഒഴിവാക്കിയതില്‍ പ്രതിഷേധം

ആലപ്പുഴ: വരള്‍ച്ച പഠിക്കാന്‍ എത്തിയ കേന്ദ്ര സംഘത്തിന്റെ സന്ദര്‍ശക പട്ടികയില്‍ നിന്ന് ആലപ്പുഴയേയും കുട്ടനാടിനെയും ഒഴിവാക്കിയതില്‍ പ്രതിഷേധം.
സര്‍ക്കാര്‍ ആലപ്പുഴയെ വരള്‍ച്ചാബാധിത ജില്ലയായി പ്രഖ്യാപിച്ചതാണ്. പ്രതിഷേധ ഭാഗമായി കര്‍ഷകര്‍ പൊരിവെയില് കുത്തിയിരിപ്പ് സമരം നടത്തും. 25 ന് ആലപ്പുഴ കളക്ട്രേറ്റിന് മുന്നിലാണ് സമരം.

