ശക്തമായ മഴയിൽ വയലട സർക്കാർ ആശുപത്രിയുടെ ചുറ്റുമതിൽ തകർന്നു

എകരൂൽ: വയലട സർക്കാർ ആശുപത്രിയുടെ ചുറ്റുമതിൽ ശക്തമായ മഴയിൽ തകർന്നു. പനങ്ങാട് ഗ്രാമപ്പഞ്ചായത്തിലെ വയലട സർക്കാർ ആശുപത്രിയുടെ ചുറ്റുമതിലാണ് ശക്തമായ മഴയിൽ തകർന്നു വീണത്. വളരെ ഉയരത്തിലുള്ള കരിങ്കൽ കെട്ടിൻ്റെ വലിയൊരു ഭാഗം ഇടിഞ്ഞ് കെട്ടിടവും അപകട ഭീഷണിയിലാണ്. സ്ഥലത്തെത്തിയ എം.എൽ.എ. സച്ചിൻദേവ് ചുറ്റുമതിൽ പെട്ടെന്ന് പുനർനിർമിക്കുന്നതിന് നടപടിയെടുക്കുമെന്ന് പറഞ്ഞു.

വാർഡ് അംഗം റംല ഹമീദ്, സി.പി.എം. ഏരിയാ സെക്രട്ടറി ഇസ്മായിൽ കുറുമ്പൊയിൽ, പി.പി. രാജു മണിച്ചേരി എന്നിവരും എം.എൽ.എ.ക്കൊപ്പം സ്ഥലം സന്ദർശിച്ചു. ഈയിടെയാണ് ആശുപത്രി വിപുലീകരിച്ച് ദിവസവും ഡോക്ടറുടെ സേവനം ലഭിക്കുന്നവിധം സജ്ജീകരിച്ചിട്ടുള്ളത്.


