വന്മുകം-എളമ്പിലാട് സ്കൂളിൽ നടന്ന സ്കൂൾ ലീഡർ തെരഞ്ഞെടുപ്പ് ശ്രദ്ധേയമായി

കൊയിലാണ്ടി; ചിങ്ങപുരം വന്മുകം-എളമ്പിലാട് എം.എൽ.പി.സ്കൂളിൽ പാർലമെന്റ് മാതൃകയിൽ ഇലക്ട്രോണിക് വോട്ടിംഗ് മെഷീന്റെ സഹായത്തോടെ നടന്ന സ്കൂൾ ലീഡർ തെരഞ്ഞെടുപ്പ് ശ്രദ്ധേയമായി. തെരഞ്ഞെടുപ്പ് വരണാധികാരിക്ക് നാമനിർദ്ദേശ പത്രിക സമർപ്പിച്ചത് മുതൽ സൂക്ഷ്മ പരിശോധന, വ്യത്യസ്ഥത നിറഞ്ഞ പ്രചാരണ പ്രവർത്തനങ്ങൾ, കലാശക്കൊട്ട്, അവസാന ദിവസത്തെ നിശബ്ദ പ്രചാരണം, തെരഞ്ഞെടുപ്പ് ദിനത്തിൽ പോളിംഗ് ബൂത്ത്, തെരഞ്ഞെടുപ്പ് നിയന്ത്രിക്കാൾ പ്രിസൈഡിംഗ് ഓഫീസറുടെ നേതൃത്വത്തിൽ പോളിംഗ് ഓഫീസർമാർ, ഇലക്ഷൻ ഏജന്റുമാർ, ക്രമസമാധാനത്തിന് നിയമപാലകർ, ഇലക്ട്രോെണിക് വോട്ടിംഗ് മെഷീൻ, വോട്ടർമാർക്ക് പ്രത്യേക ഐഡി കാർഡ്, റിപ്പോർട്ടിoനായി കുട്ടി മാധ്യമ പ്രവർത്തകർ, തുടങ്ങി യഥാർത്ത തെരഞ്ഞെടുപ്പിന്റെ എല്ലാ നടപടിക്രമങ്ങളും പാലിച്ച് കൊണ്ട് പൂർണ്ണമായും കുട്ടികളുടെ നിയന്ത്രണത്തിലാണ് തെരഞ്ഞെടുപ്പ് നടന്നത്.
പ്രിസൈഡിംഗ് ഓഫീസർ കെ.ബിലാലിന്റെ നേതൃത്വത്തിലുള്ള പോളിംഗ് ഓഫീസർമാരും, അനന്യ കൃഷ്ണയുടെ നേതൃത്വത്തിലുള്ള പോലീസുകാരും, ജനിശങ്കറിന്റെ നേതൃത്വത്തിലുള്ള പോളിംഗ് ഏജന്റുമാരും തെരഞ്ഞെടുപ്പിന് നേതൃത്വം നൽകി. വോട്ടെണ്ണി പ്രത്യേക അസംബ്ലിയിൽ ഫലപ്രഖ്യാപനം നടത്തി. നിരഞ്ജന എസ് മനോജിനെ സ്കൂൾ ലീഡറായും, എം.കെ.അദ്വൈതിനെ ഡെപ്യൂട്ടി ലീഡറായും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ പ്രഖ്യാപിച്ചു. വിജയികൾക്ക് പ്രത്യേക അസംബ്ലിയിൽ പ്രധാനാധ്യാപിക എൻ.ടി.കെ.സീനത്ത് സത്യവാചകം ചൊല്ലിക്കൊടുത്തു.
