വട്ടിയൂര്‍ക്കാവ് സീറ്റിനെ ചൊല്ലി കോണ്‍ഗ്രസില്‍ തര്‍ക്കം രൂക്ഷം

തിരുവനന്തപുരം: വട്ടിയൂര്‍ക്കാവ് സീറ്റിനെ ചൊല്ലി കോണ്‍ഗ്രസില്‍ തര്‍ക്കം രൂക്ഷം. പീതാംബര കുറുപ്പിനിനെ സ്ഥാനാര്‍ത്ഥിയാക്കരുതെന്ന ആവശ്യവുമായി വട്ടിയൂര്‍ക്കാവ് നിയോജക മണ്ഡലം കമ്മറ്റി രംഗത്തെത്തി. മണ്ഡലത്തിന് പുറത്തു നിന്ന് ഒരാളെ സ്ഥാനാര്‍ത്ഥി ആക്കുന്നതിനെതിരെ ബ്ലോക്ക് സെക്രട്ടറിമാരുടെ നേതൃത്വത്തില്‍ കെപിസിസി ആസ്ഥാനത്ത് പ്രതിഷേധവും നടത്തി.
നേതാക്കളായ ഉമ്മന്‍ ചാണ്ടി കെ സുധാകരന് അടക്കമുള്ളവരോട് പ്രാദേശിക നേതാക്കള്‍ നേരിട്ട് എതിര്‍പ്പ് അറിയിച്ചു. പീതാംബര കുറുപ്പ് മത്സരിച്ചാല്‍ ജയിക്കില്ലെന്നും മണ്ഡലത്തിന് പുറത്തുനിന്നുള്ളവരെ മത്സരിപ്പിക്കരുതെന്നും നേതാക്കളോട് ആവശ്യപ്പെട്ടു. അതേസമയം, വിഷയത്തില്‍ പ്രതികരിക്കാനില്ലെന്ന് പീതാംബര കുറുപ്പ് പറഞ്ഞു.

