വടകരയിലെ വിദ്യാപ്രകാശ് പബ്ലിക് സ്കൂള്‍ രജതജൂബിലി നിറവില്‍

വടകര: വടകരയിലെ ആദ്യ സി.ബി.എസ്.ഇ. സ്കൂളായ വിദ്യാപ്രകാശ് പബ്ലിക് സ്കൂള്‍ രജതജൂബിലി നിറവില്‍. നാലിന് രാവിലെ 10 മണിക്ക് വടകര കൃഷ്ണകൃപ ഓഡിറ്റോറിയത്തില്‍ സി.കെ. നാണു എം.എല്‍.എ. ആഘോഷപരിപാടികള്‍ ഉദ്ഘാടനംചെയ്യുമെന്ന് സ്കൂള്‍ മാനേജ്മെന്റ് പത്രസമ്മേളനത്തില്‍ അറിയിച്ചു.പരിപാടികള്‍ ഒരു വര്‍ഷം നീളും.
സെമിനാറുകള്‍, സംവാദങ്ങള്‍, സിനിമാ പ്രദര്‍ശനം, ശാസ്ത്രപ്രദര്‍ശനം, ബോധവത്കരണ ക്ലാസുകള്‍, കലാകായിക മത്സരങ്ങള്‍ തുടങ്ങിയ പരിപാടികള്‍ നടക്കും. ഉദ്ഘാടനച്ചടങ്ങില്‍ പദ്മശ്രീ നേടിയ മീനാക്ഷി അമ്മയെ ആദരിക്കും. 1992-ല്‍ വടകരയിലെ വ്യാപാരികളുടെ കൂട്ടായ്മയിലാണ് വിദ്യാപ്രകാശ് പബ്ലിക് സ്കൂള്‍ തുടങ്ങിയത്.

വടകര മര്‍ച്ചന്റ്സ് അസോസിയേഷന് എജ്യുക്കേഷണല്‍ സൊസൈറ്റിയുടെ കീഴിലാണ് പ്രവര്‍ത്തനം. ഒരു വര്‍ഷമായി സൊസൈറ്റി ഡയറക്ടര്‍മാരായ രജീഷ് തേറത്തും പി.ഇസ്മയിലുമാണ് പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നത്. പത്രസമ്മേളനത്തില്‍ സൊസൈറ്റി ചെയര്മാന് ഒ.ചന്ദ്രന്, എം.അബ്ദുള്‍ സലാം, രജീഷ് തേറത്ത്, പി.ഇസ്മയില്‍ എന്നിവര്‍ പങ്കെടുത്തു.

