വടകര തീരപ്രദേശത്ത് വീണ്ടും കടലാക്രമണമുണ്ടായത് കടലോരവാസികളെ ദുരിതത്തിലാക്കി

വടകര: തീരപ്രദേശത്ത് വീണ്ടും കടലാക്രമണമുണ്ടായത് കടലോരവാസികളെ ദുരിതത്തിലാക്കി. വടകര ചുങ്കം പ്രദേശത്താണ് ശക്തമായ തിരമാലകളെത്തിയത്. രണ്ടാഴ്ച മുമ്ബും ഇവിടെ ശക്തമായ കടലാക്രമണം ഉണ്ടായിരുന്നു. ചുങ്കം പഴയ ഐസ് ഫാക്ടറിക്കടുത്ത് ഇരുപത് മീറ്ററോളം റോഡ് തിരയെടുത്തിരുന്നു. കലക്ടറുടെ നിര്‍ദേശപ്രകാരം ഇവിടെ താല്‍ക്കാലികമായി കല്ലിടല്‍ നടന്നതാണ്. എന്നാല്‍ ഇന്നലത്തെ ശക്തമായ തിരയില്‍ ഇട്ടിരുന്ന കല്ലുകള്‍ ഒലിച്ചുപോയി.
റോഡിന്റെ ബാക്കി ഭാഗങ്ങളും തകര്‍ന്ന നിലയിലാണ്. തീരദേശത്ത് താല്‍ക്കാലിക പ്രശ്‌നപരിഹാരത്തിനായി കല്ലിടല്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ടെന്‍ഡര്‍ ക്ഷണിച്ചിട്ടുണ്ട്. കടല്‍ഭിത്തിയുടെ ജോലി എത്രയുംവേഗം നടത്തണമെന്നാണ് തീരദേശവാസികളുടെ ആവശ്യം.

