ലോകസംഗീത ദിനാചരണം നടത്തി

കൊയിലാണ്ടി: ലോകസംഗീത ദിനാചരണത്തിന്റെ ഭാഗമായി കൊയിലാണ്ടി ഗവ: ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ ആർട്സ് ക്ലബ്ബ് സംഗീതരാഗ പരിചയം പരിപാടി സംഘടിപ്പിച്ചു. സംഗീതജ്ഞൻ പാലക്കാട് പ്രേം രാജ് ഉദ്ഘാടനം ചെയ്തു. പ്രധാന അദ്ധ്യാപകൻ മൂസ്സ മേക്കുന്നത്ത് അദ്ധ്യക്ഷത വഹിച്ചു. സംഗീതാധ്യാപിക വിനോദിനി, ആർ.എം. രാജൻ, രാകേഷ് കുമാർ, ഗീതിക എന്നിവർ സംസാരിച്ചു. തുടർന്ന് കുട്ടികൾ ഗാനാലാപനം നടത്തി.
