KOYILANDY DIARY.COM

The Perfect News Portal

ലൈസൻസില്ലാതെ ഷവർമ വിൽപന നടത്തിയാൽ 5 ലക്ഷം രൂപ വരെ പിഴയും 6 മാസം വരെ തടവും

തിരുവനന്തപുരം: ലൈസൻസില്ലാതെ ഷവർമ വിൽപന നടത്തിയാൽ 5 ലക്ഷം രൂപ വരെ പിഴയും 6 മാസം വരെ തടവും. സംസ്ഥാനത്ത് ഷവർമയുണ്ടാക്കാൻ ലൈസൻസ് നിർബന്ധമാക്കുമെന്ന് സംസ്ഥാന സർക്കാർ പുറത്തിറക്കിയ മാർഗനിർദേശത്തിൽ പറയുന്നു.

എല്ലാ ഭക്ഷ്യ വസ്‌തുക്കളും തയാറാക്കുന്നതിന് ഫുഡ് സേഫ്‌റ്റിയുടെ ലൈസൻസ് വേണമെന്ന നിർദ്ദേശം തന്നെയാണ് ഷവർമയുടെ കാര്യത്തിലും ബാധകമാകുന്നത്. പാചകക്കാരനും വിതരണക്കാരനും മെഡിക്കൽ ഫിറ്റനസ് സർട്ടിഫിക്കറ്റുണ്ടാകണം. വൃത്തിയുള്ള സ്ഥലത്തുമാത്രമേ ഷവർമ പാചകം ചെയ്യാവൂ. ഷവർമ നിർമാണത്തിന് ഉപയോഗിക്കുന്ന സ്റ്റാൻഡ് വ‍ൃത്തിയുള്ളതും പൊടിപിടിക്കാത്തതും ആയിരിക്കണം. ഇറച്ചി മുറിക്കാൻ വൃത്തിയുള്ള കത്തികൾ ഉപയോഗിക്കണമെന്നുിം നിർദ്ദേശത്തിൽ പറയുന്നു.


Share news

Leave a Reply

Your email address will not be published. Required fields are marked *