KOYILANDY DIARY.COM

The Perfect News Portal

ലുലു ഗ്രൂപ്പ് : കേരളത്തിലെ രണ്ടാമത്തെ മാളിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ശിലയിട്ടു

തിരുവനന്തപുരം > ലുലു ഗ്രൂപ്പ് ഇന്റര്‍നാഷണലിന്റെ കേരളത്തിലെ രണ്ടാമത്തെ മാളിന് തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ ശിലയിട്ടു. ആക്കുളം പാലത്തിന് സമീപം ബൈപാസിനോടു ചേര്‍ന്നുള്ള 20 ഏക്കര്‍ സ്ഥലത്താണ് ലുലു മാള്‍ ആരംഭിക്കുന്നത്. കേരളത്തില്‍ വ്യവസായ സൌഹൃദ അന്തരീക്ഷം ഉറപ്പാക്കുമെന്നും നിക്ഷേപകര്‍ക്ക് ഒരു ആശങ്കയും വേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രന്‍, ഇ ചന്ദ്രശേഖരന്‍, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, ഒ രാജഗോപാല്‍ എം.എല്‍.എ. തുടങ്ങിയവർ പങ്കെടുത്തു.

Share news