ലിഗയുടെ കൊലപാതകത്തില്‍ രണ്ടു പേര് കുറ്റം സമ്മതിച്ചു

തിരുവനന്തപുരം> ലിഗയുടെ കൊലപാതകത്തില്‍ രണ്ടു പേര് കുറ്റം സമ്മതിച്ചു. ഇവരുടെ അറസ്റ്റ് ഇന്നുണ്ടാകും. പ്രദേശവാസികളായ രണ്ടുപേരാണ് കസ്റ്റഡിയിലുള്ളത്. പണം സംബന്ധിച്ച വാക്കുതര്‍ക്കമാണ് കൊലയ്ക്ക് കാരണമെന്ന് കരുതുന്നു.
ലിഗയെ ബോട്ട് യാത്രനടത്താനെന്ന വ്യാജേന കണ്ടല്‍കാട്ടിലേക്ക് കൊണ്ട്പോയി എന്നാണ് പൊലീസിന് ലഭിച്ച വിവരം. കസ്റ്റഡിയിലുള്ള നാല് പേരില്‍ ഒരാളാണ് ലിഗയെ കാണാതായ മാര്‍ച്ച് 14ന് ബോട്ട്മാര്‍ഗം കാട്ടിലേക്ക് കൊണ്ട്പോയെന്ന് മൊഴിനല്‍കിയത്. ബോട്ടിംഗിന് പറ്റിയ സ്ഥലം അവശ്യപ്പെട്ട് ലിഗ തന്നെ സമീപിച്ചെന്നും തുടര്‍ന്ന് ഫൈബര്‍ ബോട്ടില്‍ കണ്ടല്‍ക്കാട്ടിലേക്ക് കൊണ്ട് പോകുകയും അവിടെ വച്ച് മറ്റുള്ളവരെ വിളിച്ചുകുട്ടി ലിഗക്കു മയക്കുമരുന്നു നല്‍കിയെന്നുമാണ് ഇയാള്‍ സമ്മതിച്ചത്.

അതേസമയം ലിഗയുടെ ആന്തരികാവയവങ്ങളുടെ പരിശോധനാ ഫലം നാളെ ലഭിക്കും. പരിശോധനാ ഫലം വരുന്നതോടെ ലിഗ ബലാല്‍സംഗംചെയ്യപ്പെട്ടിരുന്നോ എന്നതടക്കമുള്ള വിവരങ്ങള്‍ പൊലീസിന് ലഭ്യമാകും
വിദേശവനിത, ലിഗയുടെ കൊലപാതകം

