കൊയിലാണ്ടിയിലെ ഗതാഗത കുരുക്ക് മന്ത്രിയുടെ സാന്നിധ്യത്തിൽ ഉന്നതതലയോഗം ചേർന്നു

കൊയിലാണ്ടി: നഗരത്തിലെ റോഡ് വികസനവുമായി ബന്ധപ്പെട്ട് മന്ത്രിതല യോഗം ചേർന്നു. യോഗത്തിൽ ഗതാഗത മന്ത്രി എ.കെ.ശശീന്ദ്രൻ, കെ ദാസൻ എം.എൽ.എ, നഗരസഭാ ചെയർമാൻ അഡ്വ. കെ. സത്യൻ, കേരള റോഡ് സേഫ്റ്റി അതോറിറ്റി എക്സി. ഡയറകടർ ടി. ഇളങ്കോവൻ, ജില്ലാ കലക്ടർ യു.വി.ജോസ്, വടകര ആർ.ഡി.ഒ.വി.വി.മധുസൂദനൻ തുടങ്ങിയവർ പങ്കെടുത്തു.
ആദ്യഘട്ടത്തിൽ സിവിൽ സ്റ്റേഷൻ മുതൽ ചിത്രാ ടാക്കീസ് വരെയാണ് പദ്ധതി നടപ്പിലാക്കുക. റോഡിന് ലഭ്യമായ വീതി വർദ്ധിപ്പിക്കാൻ അനധികൃത കൈയേറ്റം ഒഴിപ്പിച്ച് ഭൂമി ഏറ്റെടുക്കും. എം.എൽ.എ, സർക്കാർ ഫണ്ടുകൾ ഉപയോഗിച്ചായിരിക്കും വികസന പ്രവർത്തനം ത്വരിതപ്പെടുത്തുക.

റോഡിനു തടസ്സമായി നിൽക്കുന്ന വൈദ്യുതി കാലുകൾ, ട്രാൻസ്ഫോർമറുകൾ എന്നിവ നവംബർ
10 നകം മാറ്റി സ്ഥാപിക്കും. പരിഷ്കരണത്തെ സംബന്ധിച്ച് വിശദമായ പ്രോജക്ട് യു.എൽ.സി.സി.യുടെ സഹായത്തോടെ തയ്യാറാക്കും. കൊയിലാണ്ടി ദേശീയപാതയിൽ സി. സി. ടി. വി. ക്യാമറകൾ സ്ഥാപിക്കാൻ സ്പോൺസർമാരെ കണ്ടെത്തും. പരിഷ്കരണ പ്രവർത്തിയുടെ അവലോകന യോഗം നവംബർ 15 ന് വീണ്ടും ചേരും.

