റോഡ് പരിസരത്ത് നിന്ന് കഞ്ചാവ് ചെടി കണ്ടെത്തി

കൊടുങ്ങല്ലൂര്‍: മറ്റു പുല്ലുകള്‍ക്കൊപ്പം കഞ്ചാവ് ചെടി റോഡ് പരിസരത്ത് കണ്ടെത്തി. പടിഞ്ഞാറേ ടിപ്പുസുല്‍ത്താന്‍ റോഡില്‍ എടവിലങ്ങ് പുതിയറോഡിന്റെ അരികിലാണ് കഞ്ചാവുചെടി കണ്ടെത്തിയത്. ഒന്നര അടിയോളമാണ് പൊക്കം വെച്ച് വളര്‍ന്നുനിന്നിരുന്നത്. റെയ്ഞ്ച് ഇന്‍സ്പെക്ടര്‍ പിഎം പ്രവീണിന്റെ നേതൃത്വത്തിലുള്ള എക്സൈസ് സംഘം സ്ഥലത്തെത്തി ചെടി കസ്റ്റഡിയിലെടുത്തു.
കഞ്ചാവുപയോഗിച്ചവരില് നിന്ന് വിത്തടങ്ങുന്ന കഞ്ചാവ് താഴെവീണ് മുളച്ചതാകാനും വെള്ളക്കെട്ട് നിലനിന്നിരുന്ന ഈ സ്ഥലത്ത് വെള്ളത്തിലൂടെ ഒഴുകിയെത്തിയ ചെടി വളര്ന്നതാകാമെന്നുമുള്ള ധാരണയിലാണ് എക്സൈസ്. കൊടുങ്ങല്ലൂര്‍ എക്സൈസ് റെയ്ഞ്ച് ഓഫീസിലേക്കു വന്ന ഫോണിനെത്തുടര്ന്നാണ് സംഘം പരിശോധന നടത്തിയത്. പ്രിവന്റീവ് ഓഫീസര്‍മാരായ ജിസ്മോന്, സുനില്‍കുമാര്‍, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ ജീവേഷ്, അനീഷ്, ജദീര്‍, സനില്‍കുമാര്‍, വനിതാ സിവില്‍ എക്സൈസ് ഓഫീസര്‍ ശാലിനി എന്നിവരും സംഘത്തിലുണ്ടായിരുന്നു.

