റെയിൽവെ സ്റ്റേഷന് മുമ്പിൽ എ.ഐ.ടി.യു.സി ധർണ

കൊയിലാണ്ടി: കേന്ദ്ര സർക്കാരിൻ്റെ റെയിൽവെ കൊള്ളക്കെതിരെ എ.ഐ.ടി.യു.സി റെയിൽവേ സ്റ്റേഷൻ മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു. സി.പി.ഐ നേതാവ് എം. നാരായണൻ ഉദ്ഘാടനം ചെയ്തു. ബി.കെ.എം.യു. സംസ്ഥാന സെക്രട്ടറി എം. കെ. ചന്ദ്രൻ അധ്യക്ഷത വഹിച്ചു. എസ്. സുനിൽ മോഹൻ, സന്തോഷ് കുന്നുമ്മൽ, കിഷോർ കക്കൻഞ്ചേരി, ബാബു കൊളക്കണ്ടി, പി. കെ വിശ്വനാഥൻ, ശശി, കിഴക്കൻ പേരാമ്പ്ര, സി. കെ. ബാലൻ എന്നിവർ സംസരിച്ചു.

