KOYILANDY DIARY.COM

The Perfect News Portal

റംസാൻ കിറ്റ് വിതരണo കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ നിർവഹിച്ചു

കൊയിലാണ്ടി: കൊയിലാണ്ടിയിൽ മർകസിന്റെ കീഴിൽ ആയിരം കുടുംബങ്ങൾക്കുളള റംസാൻ കിറ്റ് വിതരണത്തിന്റെ ഉദ്ഘാടനം കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ നിർവഹിച്ചു. സമൂഹത്തിൽ അവശതയനുഭവിക്കുന്നവരുടെ വേദനകൾ തിരിച്ചറിയാൻ വിശ്വാസികൾക്ക് സാധിക്കണമെന്ന്  കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ പറഞ്ഞു. അയൽവാസി പട്ടിണി കിടക്കുമ്പോൾ വയറുനിറച്ച് ഉണ്ണുന്നവൻ യഥാർഥ വിശ്വാസിയല്ലെന്നാണ് ഇസ്‌ലാമിന്റെ അധ്യാപനം. കൊയിലാണ്ടിയിൽ മർകസിന്റെ കീഴിൽ ആയിരം കുടുംബങ്ങൾക്കുളള റംസാൻ കിറ്റ് വിതരണത്തിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു കാന്തപുരം. നിരാലംബരേയും അശരണരേയും കൈപിടിച്ചുയർത്താനും അവരുടെ കണ്ണീരു തുടക്കാനും വിശ്യാസികൾ തികഞ്ഞ ജാഗ്രത കാണിക്കണം.സുന്നി സംഘടനകളും സ്ഥാപനങ്ങളും ജീവകാരുണ്യ മേഖലയിൽ വിലമതിക്കാനാവാത്ത സേവനങ്ങൾ നടത്തി വരുന്നത് ശ്ലാഘനീയമാണ് കാന്തപുരം പറഞ്ഞു. സയ്യിദ് അലി ബാഫഖി അധ്യക്ഷത വഹിച്ചു. മർകസ് ജനറൽ മാനേജർ സി മുഹമ്മദ് ഫൈസി മുഖ്യപ്രഭാഷണം നടത്തി. ഡോ.മുഹമ്മദ് കുഞ്ഞി സഖാഫി കൊല്ലം, സി. പി ഉബൈദുല്ലാഹ് സഖാഫി, അശ്‌റഫ് സഖാഫി, ജറീർ സഖാഫി, മസ്ഊദ് സഖാഫി, നഗരസഭ ചെയർമാൻ അഡ്വ: കെ സത്യൻ, ജയിൽ സൂപ്രണ്ട് എൻ സത്യൻ, മുസ് ലിം ലീഗ് മണ്ഡലം പ്രസിഡന്റ് വി .പി ഇബ്രാഹീംകുട്ടി  എന്നിവർ പ്രസംഗി ച്ചു.

 

Share news