രാഷ്ട്രീയ പ്രമേയത്തില്‍ ആവശ്യമെങ്കില്‍ വോട്ടെടുപ്പ് നടക്കുമെന്ന് പ്രകാശ് കാരാട്ട്

ഹൈദരാബാദ്: സിപിഎം കരട് രാഷ്ട്രീയ പ്രമേയത്തില്‍ ആവശ്യമെങ്കില്‍ വോട്ടെടുപ്പ് നടക്കുമെന്ന് പ്രകാശ് കാരാട്ട്. ഭൂരിപക്ഷാഭിപ്രായം അംഗീകരിക്കപ്പെടും. വ്യത്യസ്ത അഭിപ്രായങ്ങള്‍ ഉണ്ടാവുക പാര്‍ട്ടിയില്‍ സ്വാഭാവികമാണ്. തീരുമാനമായാല്‍ പിന്നെ ഭൂരിപക്ഷവും ന്യൂനപക്ഷവും ഒന്നുമുണ്ടാകില്ല എന്നും കാരാട്ട് വ്യക്തമാക്കി.
തീരുമാനം അംഗീകരിക്കാന്‍ എല്ലാവരും ബാധ്യസ്ഥരാണ്. യെച്ചൂരി തുടരണോ എന്നതില്‍ പുതിയ കേന്ദ്ര കമ്മിറ്റിയാണ് തീരുമാനമെടുക്കുകയെന്നും കാരാട്ട് പറഞ്ഞു. ഹൈദരാബാദില്‍ നടക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസില്‍ കരട് രാഷ്ട്രീയ പ്രമേയത്തിന്മേലുള്ള ചര്‍ച്ച പൂര്‍ത്തിയായി. .ഇപ്പോഴും കണക്കുകളില്‍ കാരാട്ട് പക്ഷത്തിനാണ് മുന്‍തൂക്കം.

