KOYILANDY DIARY.COM

The Perfect News Portal

രാജ്യത്തെ ഏറ്റവും മികച്ച നടന്‍ നരേന്ദ്ര മോദിയാണെന്ന് ഖുശ്ബു

രാജ്യത്തെ ഏറ്റവും മികച്ച നടന്‍ നരേന്ദ്ര മോദിയാണെന്നും കമല്‍ഹാസനും മമ്മൂട്ടിയും മോഹന്‍ലാലുമെല്ലാം മോദിയുടെ മുന്നില്‍ തോറ്റുപോകുമെന്നും എ.ഐ.സി.സി വക്താവ് ഖുശ്ബു. കെ.എസ്.യു സംഘടിപ്പിച്ച ഫാഷിസ്റ്റ് വിരുദ്ധ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുക ആയിരുന്നു ഖുശ്ബു. മന്‍മോഹന്‍ സിങ് മൗനവ്രതത്തിലായിരുന്നുവെന്നു കളിയാക്കിയിരുന്ന മോദി ഇപ്പോള്‍ ആവശ്യ നേരത്തുമാത്രം ഒന്നും മിണ്ടില്ല. മോദിയുടേതു വെറും വാക്കുകള്‍ മാത്രമാണ്, പ്രവൃത്തി ഇല്ല. ഏതോ നാട്ടിലെ ആര്‍ക്കൊക്കെയോ ട്വിറ്ററില്‍ ജന്‍മദിനാശംസകള്‍ നേരുന്നതു പോലുള്ള കാര്യങ്ങളിലാണു മോദിയ്ക്ക് താല്‍പര്യം എന്നും ഖുശ്ബു കുറ്റപ്പെടുത്തി. എണ്ണയുടെ വില രാജ്യാന്തരതലത്തില്‍ ഏറ്റവും കുറഞ്ഞിരിക്കുന്ന സമയത്ത് അതിന്റെ നേട്ടം ജനങ്ങള്‍ക്കു നല്‍കാതെ സര്‍ക്കാര്‍ ലാഭമുണ്ടാക്കുകയാണ്. ബുള്ളറ്റ് ട്രെയിനിനായി ഒരുലക്ഷം കോടി ചെലവഴിക്കുമ്ബോള്‍ കോടിക്കണക്കിനാളുകള്‍ക്കു വീടില്ലാത്ത അവസ്ഥയാണ്. ദാദ്രിയില്‍ ഒരാളെ തല്ലിക്കൊന്നപ്പോഴും ബിജെപി നേതാക്കള്‍ തുടര്‍ച്ചയായ വിവാദപ്രസ്താവനകള്‍ നടത്തിയപ്പോഴും അദ്ദേഹം മൗനം പാലിച്ചു.

Share news