രണ്ട് ലക്ഷം രൂപയുടെ പുകയില ഉൽപ്പന്നം പിടികൂടി

കൊയിലാണ്ടി: കോഴിക്കോട് റെയിൽവെ സ്റ്റേഷനിൽ എക്സൈസൈസ് എൻഫോയ്സ്മെസ്മെന്റ് ആന്റ് നാർക്കോട്ടിക് സ്പെഷൽ സ്ക്വാഡും, റെയിൽവെ പോലീസും ചേർന്ന് നടത്തിയ സംയുക്ത പരിശോധനയിൽ 250 കിലോ പുകയില ഉൽപ്പന്നങ്ങൾ പിടികൂടി. ഗുജറാത്തിലെ അഹമ്മദാബാദിൽ നിന്നും, ട്രെയിനിൽ പാർസലായി എത്തിയതാണ് ഉൽപ്പന്നം. ഉടമസ്ഥനെ കുറിച്ച് അന്വേഷണം ആരംഭിച്ചതായി അധികൃതർ പറഞ്ഞു. വിപണിയിൽ ഇതിന് രണ്ട് ലക്ഷം രൂപയോളം വരുമെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു.
ക്രിസ്തുമസ്, ന്യൂ ഇയർ ആഘോഷത്തിന്റെ ഭാഗമായി ലഹരി വസ്തുക്കളുടെ വ്യാപനം തടയുന്നതിന്റെ ഭാഗമായാണ് സംയുക്ത പരിശോധന കഴിഞ്ഞ ആഴ്ച മറൈൻ എൻഫോയ്പ്മെന്റിന്റ സഹായത്തോടെ ബേപ്പൂരിലെ ബോട്ടുകളിൽ സംയുക്ത പരിശോധന നടത്തിയിരുന്നു.

ഇന്നു കാലത്ത് കോഴിക്കോട് റെയിൽവെ സ്റ്റേഷനിൽ നടത്തിയ പരിശോധനയ്ക്ക് എക്സൈസ് ആന്റ് ആന്റി നാർകോട്ടിക് സ്പെഷൽ സ്ക്വാഡ് ഇൻസ്പെക്ടർ പി.സജിത്ത്കുമാർ, പ്രിവന്റീവ് ഓഫീസർ കെ.വി.റഷീദ്, സിവിൽ എക്സൈസ് ഓഫീസർ അജത്, ആർ.പി.എഫ് എസ്.ഐ.നിഷാന്ത് തുടങ്ങിയവർ നേതൃത്വം നൽകി.

