രണ്ടേ മുക്കാൽ കിലോ കഞ്ചാവുമായി യുവാക്കൾ പിടിയിൽ

വടകര: രണ്ടേ മുക്കാല്‍ കിലോ കഞ്ചാവുമായി രണ്ടു പേര്‍ വടകരയില്‍ പിടിയിലായി. കാറില്‍ കടത്തുകയായിരുന്ന സംഘത്തെയാണ് പിടികൂടിയത്. കൊയിലാണ്ടി കൊല്ലം സ്വദേശിയായ ജനത്ത്മഹലില്‍ ജയ്‌സല്‍ (24), പന്തലായനി കുറ്റാണി മീത്തല്‍ ബബിനേഷ് (30) എന്നിവരെയാണ് ജില്ലാ മയക്കുമരുന്നു വിരുദ്ധ സ്‌ക്വാഡും വടകര പോലീസും ചേര്‍ന്ന് പിടികൂടിയത്. സ്വിഫ്റ്റ് കാറിന്റെ ഡിക്കിയിലായിരുന്നു കഞ്ചാവ് സൂക്ഷിച്ചിരുന്നത്. നര്‍ക്കോട്ടിക്ക് സെല്‍ ഡിവൈഎസ്പി അശ്വിന്‍കുമാറിനു ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് സംഘം ദേശീയപാതയില്‍ കരിമ്പനപ്പാലത്ത് കാര്‍ തടഞ്ഞ്പരിശോധിക്കുകയായിരുന്നു.
കോയമ്പത്തൂരില്‍ നിന്നു ചരക്ക് ലോറിയിൽ എത്തിച്ച് വടകര മേഖലയിലെ ചെറുകിട ഇടപാടുകാര്‍ക്ക് എത്തിക്കുന്ന ഏജൻ്റ്മാരാണ് ഇവർ. ഒരു കിലോവിന് ഇരുപത്തയ്യായിരം കൊടുത്ത് വാങ്ങിയ ഇത് പതിന്മടങ്ങ് വിലക്കാണ് മറിച്ചുവില്‍ക്കുക. എസ്‌ഐ ഷറഫുദീന് പുറമെ മയക്കുമരുന്നു വിരുദ്ധ സ്‌ക്വാഡിലെ എഎസ്‌ഐമാരായ സി.എച്ച്. ഗംഗാധരന്‍, കെ. പി. രാജീവന്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരയ യൂസഫ്, വി.വി.ഷാജി, ഗിരീഷ്, വടകര പോലീസ് സ്‌റ്റേഷനിലെ സിനു എന്നിവര്‍ ചേര്‍ന്നാണ് പിടികൂടിയത്.
