രക്ഷാപ്രവര്‍ത്തനത്തിന് പിന്നാലെ ദുരിതാശ്വാസ നിധിയിലെക്ക് സംഭാവന നല്കി കടലോരമക്കള്‍

കൊയിലാണ്ടി: ചെറിയമങ്ങാട് കോട്ടയില്‍ ദുര്‍ഗ്ഗാഭഗവതി ക്ഷേത്ര കമ്മിറ്റിയും, ചെറിയമങ്ങാട് വിദ്യാഭ്യാസ സംരക്ഷണ സമിതിയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെക്ക് സംഭാവന നല്കിയപ്പോള് അതൊരു അഭിമാന മുഹൂര്‍ത്തമായി മാറി.
പ്രളയകാലത്ത് രക്ഷാപ്രവര്‍ത്തനത്തിന് നിരവധിപേര്‍ അണിചേര്‍ന്ന മേഖലയില്‍ ട്രോളിങ്ങ് നിരോധനത്തെ തുടര്‍ന്ന് സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ അവസ്ഥയില്‍നിന്നും ദുരിതാശ്വാസ നിധിയിലെക്ക് സംഭാവനയായി ആദ്യഘഡു നല്‍കിയത് ഏറെ അഭിമാനകരമാണെന്ന് സംഭാവന സ്വീകരിച്ചുകൊണ്ട് തഹസില്‍ദാര്‍ പി. പ്രേമന് അഭിപ്രായപ്പെട്ടു. സമാജം പ്രതിനിധികളായ ടി.പി. അജയന്, സി.പി. അനില്‍ കുമാര്‍, വി.പി. പ്രശാന്തന്, ടി.പി. വിജേഷ്, ബാബുരാജ് എന്നിവര്‍ സന്നിതരായിരുന്നു.
