യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ നാദാപുരം ഗവ. ആശുപത്രിയിലേക്ക് മാര്‍ച്ച് നടത്തി

നാദാപുരം: യൂത്ത് ലീഗ് പ്രവര്‍ത്തകനെതിരേ കള്ളക്കേസ് നല്‍കിയ ആശുപത്രി ജീവനക്കാരുടെ നടപടിയില്‍ പ്രതിഷേധിച്ച് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ നാദാപുരം ഗവ. ആശുപത്രിയിലേക്ക് മാര്‍ച്ച് നടത്തി. ജീവനക്കാരുടെ തെറ്റായ സമീപനത്തിനെതിരേ ശബ്ദമുയര്‍ത്തിയതിന്റെ പേരിലാണ് കള്ളക്കേസ് കൊടുത്ത് ജയിലിലടച്ചതെന്ന് യൂത്ത് ലീഗ് ആരോപിച്ചു.
പ്രതിഷേധ ധര്‍ണ നിയോജകമണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് സൂപ്പി നരിക്കാട്ടേരി ഉദ്ഘാടനംചെയ്തു. നിസാര്‍ എടത്തില്‍ അധ്യക്ഷത വഹിച്ചു. കെ.എം. സമീര്‍, സി.കെ. നാസര്‍, മണ്ടോടി ബഷീര്‍, എന്‍.കെ. ജമാല്‍ ഹാജി, ഈന്തുള്ളതില്‍ ഹാരിസ്, സുബൈര്‍ ചേലക്കാട്, ഹാരിസ് കൊത്തിക്കുടി, സി.എച്ച്. റസാഖ്, വി. അബ്ദുല്‍ജലീല്‍ എന്നിവര്‍ സംസാരിച്ചു.

