യൂത്ത് കോൺഗ്രസ് പ്രവർത്തകർ ചക്രസ്തംഭനസമരം നടത്തി

കോഴിക്കോട്: പെട്രോൾ, ഡീസൽ വിലവവർധനയിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് നോർത്ത് അസംബ്ലി മണ്ഡലം കമ്മിറ്റി ചക്രസ്തംഭനസമരം നടത്തി. പ്രവർത്തകർ മാവൂർ റോഡ് ഉപരോധിച്ചു. സംസ്ഥാന സെക്രട്ടറി എം. ധനീഷ് ലാൽ ഉദ്ഘാടനം ചെയ്തു. പ്രസാദ് അമ്പലക്കോത്ത് അധ്യക്ഷത വഹിച്ചു. അഷറഫ് എടക്കാട്, പി.ടി. സന്തോഷ്, ഒ. ശ്രീയേഷ്, കെ. ഷിറിൽ ബാബു, എം. ഷിബു, സി.പി. ഷിഹാബുദ്ദീൻ എന്നിവർ സംസാരിച്ചു.
