യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർ അടുപ്പ് കൂട്ടി പ്രതിഷേധിച്ചു

കാട്ടിലപീടിക: പാചക വാതക സിലിണ്ടറുകളുടെ വില വര്‍ദ്ധിപ്പിച്ച മോദി സര്‍ക്കാരിന്റെ നടപടിയില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് മേഖല കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതീകാത്മകമായി അടുപ്പ് കൂട്ടി സമരം നടത്തി. ഡി.സി.സി ജനറല്‍ സെക്രട്ടറി രാജേഷ് കീഴരിയൂര്‍ ഉദ്ഘാടനം ചെയ്തു. ജ
നങ്ങളെ ഏതെല്ലാം വിധത്തില്‍ കൊള്ളയടിക്കാന്‍ സാധിക്കും എന്ന ഗവേഷണമാണ് കഴിഞ്ഞ മൂന്ന് വര്‍ഷം നരേന്ദ്ര മോദിയുടെ സര്‍ക്കാര്‍ ചെയ്തതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. യൂത്ത് കോണ്‍ഗ്രസ്സ് മേഖല പ്രസിഡന്റ് വിബിഷ് കണ്ണന്‍കടവ് അദ്ധ്യക്ഷത വഹിച്ചു.

മിഥുന് കാപ്പാട്, ഷാജി തോട്ടോളി, എ.സി. രമദാസ്, പി.പി രവീന്ദ്രന്, ബാബു കുനിയില്‍, ഷബീര്‍.ഇ.കെ, മനോജ് കാപ്പാട് എ. കെ ജാനിബ്, ഷഫീര്‍ കഞ്ഞിരോളി, ഹനീഷ് കുമാര്‍,വിപിനിത് തിരുവങ്ങൂര്‍,നിഖില്‍ കാപ്പാട് തുടങ്ങിയവര്‍ സംസാരിച്ചു. ഹിഷാം വെറ്റിലപാറ അനൂപ് കെ. പി,ആദിക് വെങ്ങളം, ആദര്‍ശ് കെ.എം, ജിതിന് കെ തുടങ്ങിയവര്‍ നേതൃത്വം നല്കി

