യുവാവ് ട്രെയിൻ തട്ടി മരിച്ചു

കൊയിലാണ്ടി: റെയിൽവെ സ്റ്റേഷന് സമീപം യുവാവ് ട്രെയിൻ തട്ടി മരിച്ചു. നടുവത്തൂർ ആച്ചേരിതെരു ചന്ദ്രന്റെ മകൻ കോളിക്കണ്ടി ഗോകുൽ (24) ആണ് മരിച്ചത്. ഇന്ന് രാവിലെ 12 മണിയോട്കൂടിയാണ് അപകടമുണ്ടായത്. അയാളുടേതെന്ന് തോന്നിക്കുന്ന ഒരു ഹീറോ ബൈക്കും സംഭവസ്ഥലത്തു നിന്ന് കണ്ടെത്തിയിട്ടുണ്ട്.
കൊയിലാണ്ടി പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് തയ്യാറാക്കി മൃതദേഹം കൊയിലാണ്ടി ഹോസ്പിറ്റൽ മോർച്ചറിയിലേക്ക് മാറ്റി. അമ്മ: പ്രേമ. സഹോദരൻ: അഖിൽ.

