യുവാവ് കെട്ടിടത്തില്‍ നിന്ന് ചാടി മരിച്ചു

കോഴിക്കോട്: ഭാര്യയെ പ്രസവത്തിനായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിന് ശേഷം യുവാവ് കെട്ടിടത്തില്‍ നിന്ന് ചാടി മരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളജ് പരിസരത്തെ കെട്ടിടത്തില്‍ നിന്നാണ് യുവാവ് ചാടിയത്. വയനാട് മേപ്പാടി കിഴക്കയില്‍ ഷൈജു(29) ആണ് മരിച്ചത്.
ആത്മഹത്യയുടെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

