യുവാവിനെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി

കൊല്ലം: ലീവ് കഴിഞ്ഞ് സൗദി അറേബ്യയിലേക്ക് ഇന്ന് മടങ്ങിപോകാനിരുന്ന യുവാവിനെ പരവൂരില്‍ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. കൊട്ടിയം വടക്കേ മൈലക്കാട് രജിത്ത് ഭവനില്‍ രവീന്ദ്രന്‍പിള്ള-സുഷമ ദമ്ബതികളുടെ മകന് രജിത്ത് (25) ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ ആറിന് പരവൂര്‍ റെയില്‍വേ സ്റ്റേഷന് സമീപമാണ് മൃതദേഹം കാണപ്പെട്ടത്.
സൗദി അറേബ്യയില്‍ നിന്ന് ലീവിന് നാട്ടില്വന്ന രജിത്ത് ഇന്ന് മടങ്ങിപോകാനിരിക്കുകയായിരുന്നു. വ്യാഴാഴ്ച രാത്രി പത്തു വരെ സുഹൃത്തുക്കളോടൊപ്പമുണ്ടായിരുന്ന ഇയാളെ പിന്നീട് കാണാതാവുകയായിരുന്നു. പരവൂര്‍ പോലീസെത്തി ഇന്‍ക്വസ്റ്റ് നടത്തിയശേഷം പോസ്റ്റ്മോര്‍ട്ടത്തിനായി മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

