യുവതിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ സ്വകാര്യ ബസ് ഡ്രൈവര്‍ക്കെതിരേ പോലീസ് കേസെടുത്തു

കോട്ടയം:ബസ് യാത്രയ്ക്കിടിയില്‍ പരിചയപ്പെട്ട യുവതിയെ വീട്ടിലെത്തി പീഡിപ്പിച്ചെന്ന പരാതിയില്‍ സ്വകാര്യ ബസ് ഡ്രൈവര്‍ക്കെതിരേ ഈരാറ്റുപേട്ട പോലീസ് കേസെടുത്തു.
പാലാ-ഈരാറ്റുപേട്ട റൂട്ടില്‍ സര്‍വീസ് നടത്തുന്ന സ്വകാര്യ ബസിലെ 22 വയസുള്ള മറ്റക്കാട് സ്വദേശിയായ ഡ്രൈവര്‍ക്കെതിരേയാണ് കേസ്. 24 വയസുള്ള യുവതിയെ ബസില്‍ വച്ച് പരിചയപ്പെട്ട ഡ്രൈവര്‍ പണം കടം കൊടുത്തു വലയിലാക്കി. പിന്നീട് കൊടുത്ത പണം വാങ്ങാനെന്ന രീതിയില്‍ ഭര്‍ത്താവില്ലാത്ത സമയത്ത് യുവതിയുടെ വീട്ടിലെത്തി പീഡപ്പിച്ചു എന്നാണ് പരാതി.

യുവതിയാണ് ഇതു സംബന്ധിച്ച പരാതി പോലീസിന് നല്‍കിയത്. കഴിഞ്ഞ ഓഗസറ്റ് മാസത്തിലാണ് കേസിനാസ്പദമായ ആദ്യ സംഭവമുണ്ടായത്. പിന്നീട് പലതവണ ആവര്‍ത്തിച്ചപ്പോഴാണ് പോലീസിനെ സമീപിച്ചത്.
Advertisements

