യുവതിയുടെ മൃതദേഹം വാടകവീട്ടില്‍ കത്തിക്കരിഞ്ഞ നിലയില്‍

മലപ്പുറം: മലപ്പുറത്ത് നിലമ്പൂരില്‍ യുവതിയെ താമസിക്കുന്ന വീട്ടില്‍ തീകത്തി മരിച്ച നിലയില്‍ കണ്ടെത്തി. മേനിയില്‍ വിജയന്റെ മകള്‍ കവിത(28)യെയാണ് ഞായറാഴ്ച രാവിലെ പത്തരയോടെ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടത്. നിലമ്പൂര്‍ മുതീരി കൂളിക്കുന്നിലുള്ള വാടകവീട്ടില്‍ നിന്ന് പുകയും ശബ്ദവും കേട്ടതനുസരിച്ച് അയല്‍ക്കാരാണ് വിവരം പൊലീസില്‍ അറിയിച്ചത്. വീട് അകത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നു.
പൊലീസും അഗ്നിരക്ഷാ സേനയുമെത്തി വീടിന്റെ വാതില്‍ തകര്‍ത്താണ് അകത്ത് കടന്നത്. അപ്പോഴേക്കും പൂര്‍ണ്ണമായും കത്തിക്കരിഞ്ഞിരുന്നു. കവിത ഞായറാഴ്ച രാവിലെയാണ് ബംഗളൂരുവില്‍ നിന്ന് വന്നതെന്ന് പറയുന്നു. മരണത്തില്‍ മറ്റാര്‍ക്കും പങ്കില്ലെന്ന് അറിയിച്ചുകൊണ്ടുള്ള കത്ത് എഴുതിവെച്ചിട്ടുണ്ട്. പെട്രോളൊഴിച്ചാണ് തീ കൊളുത്തിയിരിക്കുന്നത്. നിലമ്പൂര്‍ സി.ഐ. കെ.എം.ബിജുവിന്റെ നേതൃത്വത്തിലുള്ള പൊലീസ് പരിശോധന നടത്തി. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആസ്പത്രിയിലേക്ക് മാറ്റി. മാതാവ്: കാര്‍ത്ത്യായനി. മകള്‍: ചിഞ്ചു. സഹോദരങ്ങള്‍, ജിത, ദേവന്, ധന്യ.

