ഡി.വൈ.എഫ്.ഐ. യുവ സാക്ഷ്യം സംഘടിപ്പിച്ചു

കൊയിലാണ്ടി: മാഹാത്മാഗാന്ധിയുടെ 71-ാം രക്തസാക്ഷി ദിനാചരണത്തിന്റെ ഭാഗമായി ഡി വൈ എഫ് ഐ കൊയിലാണ്ടിയിൽ യുവസാക്ഷ്യം സംഘടിപ്പിച്ചു. “മത നിരപേക്ഷ ഇന്ത്യ പുരോഗമന കേരളം” എന്ന പേരിൽ ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിച്ച പരിപാടി ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി അഡ്വ. പി സതീദേവി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് സെക്രട്ടറി ബി പി. ബബീഷ് അദ്ധ്യക്ഷത വഹിച്ചു.
സി.പി.ഐ.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി. വിശ്വൻ, ഡി.വൈ.എഫ്.ഐ. സംസ്ഥാന നേതാക്കളായ എ കെ ഷൈജു, ജെയ്ക് പി തോമസ്, ഏരിയാ സെക്രട്ടറി കെ. കെ മുഹമ്മദ്, കെ, ഷിജു മാസ്റ്രർ, ബ്ലോക്ക് പ്രസിഡണ്ട് യു. കെ. പ്രജിത്ത് എന്നിവർ സംസാരിച്ചു. നേരത്തെ ബ്ലോക്കിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ പ്രവർത്തകർ നഗരചുറ്റി പ്രകടനം നടത്തി പുതിയ ബസ്സ് സ്റ്റാൻ്റ് പരിസരത്ത് സംഗമിക്കുകയായിരുന്നു.

