യു.ഡി.എഫ്.ൽ കൊയിലാണ്ടി സീറ്റ് മുസ്ലീം ലീഗിന് നൽകണം എം.എസ്.എഫ്.
കൊയിലാണ്ടി: നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡി.എഫ്ൻ്റെ. സീറ്റ് മുസ്ലിം ലീഗിന് നൽകണ മെന്നാവശൃപ്പെട്ട് എംഎസ്എഫ് മണ്ഡലം പ്രവർത്തകസമിതിയോഗത്തിൽ ആവശ്യം. ഇതേ ആവശ്യം ഉന്നയിച്ച് കഴിഞ്ഞ ദിവസം യൂത്ത് ലീഗ് മണ്ഡലം കമ്മിറ്റിയിൽ പ്രമേയം പാസാക്കിയിരുന്നു. കഴിഞ്ഞ ദിവസം ചേർന്ന എംഎസ്എഫിന്റെ മണ്ഡലം പ്രവർത്തക സമിതി യോഗത്തിൽ ഈ വിഷയം സംസ്ഥാന നേതൃത്വത്തിൻ്റെ ശ്രദ്ധയിൽ കൊണ്ട് വരാൻ തീരുമാനിച്ചു.

യോഗത്തിൽ നാല് പഞ്ചായത്ത് കമ്മിറ്റികളും രണ്ടു മുനിസിപ്പൽ കമ്മിറ്റികളും കൊയിലാണ്ടിയിൽ മുസ്ലിം ലീഗ് സീറ്റ് വേണമെന്നാവശൃം ശക്തമായി ഉന്നയിച്ചു. കോൺഗ്രസ് പാർട്ടിയിൽ ഉള്ളിലുള്ള ഗ്രൂപ്പ്കളി അവസാനിപ്പിച്ച് ലീഗിനെ മത്സരിപ്പിച്ച് കൊയിലാണ്ടി തിരിച്ചു പിടിക്കാൻ ഒറ്റക്കെട്ടായി പ്രവർത്തിക്കണമെന്നും എംഎസ്എഫ് മണ്ഡലം നേതൃത്വം ആവിശൃപ്പെട്ടു.

പ്രസിഡന്റ് ആസിഫ് കലാമിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ അഫ്റിൻ ടി ടി, ശിബിലി തിക്കോടി, മിൻഹാജ് മാടക്കര, നുഅമാൻ വിരവഞ്ചേരി, റാഷിദ് വികെ, ആഖിൽ അബ്ദുള്ള, അദിൽ കെ.വി, സുഹൈൽ സാദിഖ്, ആമിർ, മുഹമ്മദ് ശാബിൽ, മിസാജ് എൻ, എന്നിവർ സംസാരിച്ചു. ജന: സെക്രട്ടറി പികെ മുഹമ്മദലി സ്വാഗതവും ട്രഷറർ ഹസനുൽ ബന്ന നന്ദിയും പറഞ്ഞു.


