മൽസ്യബന്ധനത്തിനു പോയ വള്ളം തകർന്നു: മൽസ്യതൊഴിലാളികൾ രക്ഷപ്പെട്ടു

കൊയിലാണ്ടി: മൽസ്യബന്ധനത്തിനു പോയ വള്ളം തകർന്ന് 50 മൽസ്യതൊഴിലാളികൾ കടലിൽ ചാടി രക്ഷപ്പെട്ടു. ഇന്നലെ രാത്രി മാഹിയിൽ വെച്ചാണ് ശക്തമായ തിരമാലകൾ കാരണം വള്ളം തകർന്നത്. കൊല്ലം ന്യൂ ബ്രദേഴ്സ് എന്ന വഞ്ചിയാണ് തകർന്നത്.
അപകടം ഉണ്ടായ ഉടനെ മൽസ്യതൊഴിലാളികൾ വള്ളത്തിൽ നിന്നും ചാടുകയായിരുന്നു. ലക്ഷങ്ങളുടെ നഷ്ടമാണ് ഉണ്ടായതെന്ന് മൽസ്യ തൊഴിലാളികൾ പറഞ്ഞു. ഒരു മാസത്തേക്ക് മൽസ്യബന്ധനത്തിന് പോകാൻ പറ്റാത്ത അവസ്ഥയാണെന്നാണ് മൽസ്യതൊഴിലാളികൾ പറയുന്നത്.

