മൽസ്യബന്ധന ബോട്ട് മുങ്ങി തൊഴിലാളികൾ രക്ഷപ്പെട്ടു

കൊയിലാണ്ടി: മൽസ്യബന്ധന ബോട്ട് കടലിൽ മുങ്ങി. മൽസ്യതൊഴിലാളികളെ രക്ഷപ്പെടുത്തി. വലിയമങ്ങാട് കിഴക്കെ പുരയിൽ അമർനാഥ് (20), വലിയമങ്ങാട് പുതിയ പുരയിൽ ശ്യാം ശരത്ത് (26) വലിയമങ്ങാട് ചാലിൽ പറമ്പിൽ കപിൽദേവ് (35) തുടങ്ങിയവരെയാണ് കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ഹാർബറിൽ നിന്ന് മൽസ്യബന്ധനത്തിനായി പോയ നെഹ്റ എന്ന ബോട്ടാണ് പയ്യോളികടലിൽ മുങ്ങിയത്. ശക്തമായ കാറ്റിൽപ്പെട്ടതിനെ തുടർന്ന് ബോട്ടിന്റെ പലക ഇളകി പോവുകയും വെള്ളം കയറി കടലിൽ താഴ്ന്നു പോവുകയായിരുന്നു. വെള്ളം കയറിയതോടെ അത് വഴി പോവുകയായിരുന്ന സിന്ദൂരം ബോട്ടിലെ തൊഴിലാളികൾഎത്തി യാ ണ്ക്ഷ തൊഴിലാളികളെ രക്ഷപ്പെടുത്തിയത്.ബോട്ട് പൂർണ്ണമായും കടലിൽ മുങ്ങി. എട്ട് ലക്ഷത്തോളം രുപയുടെ നഷ്ടം കണക്കാക്കുന്നു

