മോഹന്‍ലാല്‍ കയ്യൊഴിഞ്ഞു; തിരുവനന്തപുരം പിടിക്കാന്‍ ബിജെപിക്ക് ഇനി ആര്

തിരുവനന്തപുരം: രാഷ്ട്രീയത്തിലേക്കില്ലെന്ന് നടന് മോഹന്‍ലാല്‍ വ്യക്തമാക്കിയതോടെ തിരുവനന്തപുരം സീറ്റില്‍ സ്ഥാനാര്‍ത്ഥിയെ കണ്ടെത്താന്‍ ബിജെപിയില്‍ ചര്‍ച്ചകള്‍ സജീവമാവുന്നു. മോഹന്‍ലാല്‍ തയ്യറാകുമായിരുന്നെങ്കില്‍ അദ്ദേഹത്തെ തിരുവനന്തപുരം സീറ്റില്‍ മത്സരിപ്പിക്കാനായിരുന്നു ബിജെപി ആലോചിച്ചിരുന്നത്.
എന്നാല്‍ അഭ്യൂഹങ്ങള്‍ക്ക് വിരമാമിട്ട് മോഹന്‍ലാല്‍ തന്നെ രംഗത്ത് എത്തുകയായിരുന്നു. രാഷ്ട്രീയം എന്റെ മേഖല അല്ല. ഞാന്‍ എല്ലായ്പ്പോഴും അഭിനേതാവ് ആയിരിക്കാന്‍ ഇഷ്ടപ്പെടുന്ന ആളാണ്. രാഷ്ട്രീയം കൈകാര്യം ചെയ്യുക ഒട്ടും എളുപ്പമല്ല. രാഷ്ട്രീയത്തെക്കുറിച്ച് വലിയ അറിവൊന്നുമില്ല, അതുകൊണ്ട് തന്നെ താല്‍പര്യവുമില്ലെന്നായിരുന്നു മോഹന്‍ലാല്‍ വ്യക്തമാക്കിയത്. മോഹന്‍ലാല്‍ പിന്മാറിയതോടെ ബി.ജെ.പി. വെട്ടിലായിരിക്കുകയാണ്.

