മോഷണത്തിനിടെ നാശനഷ്ടം സംഭവിച്ച കടഉടമകൾക്ക് ധനസഹായം വിതരണം ചെയ്തു

കൊയിലാണ്ടി. പട്ടണത്തിൽ കടകളിൽ നടന്ന മോഷണത്തിനിടെ നാശനഷ്ടം സംഭവിച്ച കട ഉടമകൾക്ക് മർച്ചന്റസ് അസോസിയേഷന്റെ നേതൃത്വത്തിൽ ധനസഹായം വിതരണം ചെയ്തു. മുബാറക് റോഡിലെ നീഹ്മത്ത് ജ്വല്ലറി, കോത്താരി മൊബൈൽസ് എന്നീ സ്ഥാപനങ്ങളിലായിരുന്നു കഴിഞ്ഞ ദിവസംമോഷണം നടന്നത്. വലിയനഷ്ടമാണ് ഇവർക്ക് ഉണ്ടായത്. കെ.എം.എ. ഹാളിൽ നടന്ന ചടങ്ങിൽ വൈസ് പ്രസിഡണ്ട് പി. പി. ഉസ്മാൻ ധനസഹായം കൈമാറി. ആക്ടിംഗ് പ്രസിഡണ്ട് കെ. കെ. നിയാസ്, വൈസ്പ്രസിഡണ്ട് പി. പവിത്രൻ, പ്രജീഷ് ഓറഞ്ച്, വി. വി. മുസ്തഫ എന്നിവർ സംസാരിച്ചു.
