മോഷണക്കേസിൽ അറസ്റ്റു ചെയ്ത പ്രതി പ്രസാദിനെ തെളിവെടുപ്പിനായി വിവിധ കേന്ദ്രങ്ങളിൽ എത്തിച്ചു

കൊയിലാണ്ടി: ഒട്ടേറെ ക്രിമിനല്‍കേസുകളില്‍ പ്രതിയായ കൊടക്കാട്ടുമുറി പുതിയോട്ടില്‍ പ്രസാദിനെ കഴിഞ്ഞ ദിവസമാണ് കളവുകേസില്‍ കൊയിലാണ്ടി പോലീസ് അറസ്റ്റുചെയ്തത്. മുണ്ട്യാടിക്കുനി സജിത്തിന്റെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട ലോറിയില്‍നിന്ന് ടയറും ഡിസ്‌കും മോഷ്ടിച്ചകേസിലായിരുന്നു അറസ്റ്റ്. മോഷ്ടിച്ചസാധനങ്ങള്‍ ഇയാളുടെ ലോറിയില്‍ നിന്ന് കണ്ടെടുത്തതായി പോലീസ് പറഞ്ഞു. നിര്‍ത്തിയിട്ട ലോറികളില്‍നിന്ന് ടയറുകളും ബാറ്ററികളും കളവുപോയ ഒട്ടേറെ സംഭവങ്ങള്‍ കൊയിലാണ്ടിയിലും പരിസരത്തും നടന്നിട്ടുണ്ട്. ഇത്തരം കേസില്‍ ഒരാള്‍ പിടിയിലാവുന്നത് ആദ്യമായാണ്.
ജൂണ്‍ നാലിനായിരുന്നു സംഭവം. ദിവസങ്ങള്‍ ഏറെക്കഴിഞ്ഞാണ് പ്രതിയെ പിടികൂടാനായത്. പ്രസാദിന്റെ ലോറി മുചുകുന്നിലെ വര്‍ക്ഷോപ്പില്‍നിന്ന് നേരത്തെ പോലീസ് പിടികൂടിയിരുന്നു. കുപ്രസിദ്ധ ക്രിമിനല്‍സംഘമായ 21-ബ്രദേഴ്‌സിലെ പ്രധാനിയാണ് പ്രസാദെന്ന് പോലീസ് പറഞ്ഞു. പ്രതിയെ സഹായിക്കുന്നവരെപ്പറ്റി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. സി.ഐ. കെ. ഉണ്ണികൃഷ്ണന്റെ നിര്‍ദേശപ്രകാരം എസ്.ഐ.മാരായ നിപുണ്‍ ശങ്കര്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ കുഞ്ഞദ് ആവള, മനോജ്, സുനില്‍കുമാര്‍ എന്നിവരായിരുന്നു അന്വേഷണസംഘത്തില്‍ .

