മോട്ടോർ തൊഴിലാളി യൂണിയൻ സി. ഐ. ടി. യു. സമ്മേളനം

കൊയിലാണ്ടി : കോഴിക്കോട് ജില്ലാ മോട്ടോർ & എഞ്ചിനീയറിംഗ് വർക്കേഴ്സ് യൂണിയൻ സി. ഐ. ടി. യു. കൊയിലാണ്ടി ബസ്സ് സെക്ഷൻ സമ്മേളനം കൊയിലാണ്ടി ചെത്ത് തൊഴിലാളി മന്ദിരത്തിൽ ചേർന്നു. കെ. ടി. രമേശന്റെ അദ്ധ്യക്ഷത വഹിച്ചു. ഇ. ടി. നന്ദകുമാർ, കെ. ടി. സുരേഷ് എന്നിവർ സംസാരിച്ചു. പുതിയ ഭാരവാഹികളായി കെ. ടി. രമേശനെ പ്രസിഡണ്ടായും, ഒ. കെ. വിജീഷിനെ സെക്രട്ടറിയായും സമ്മേളനം തെരഞ്ഞെടുത്തു.
