KOYILANDY DIARY.COM

The Perfect News Portal

മെലന്‍മയി പൊന്നുസ്വാമി അന്തരിച്ചു

ചെന്നൈ: തമിഴിലെ പ്രമുഖ എഴുത്തുകാരനും കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവുമായ മെലന്‍മയി പൊന്നുസ്വാമി(66) അന്തരിച്ചു. സിപിഐ എം സഹയാത്രികനും തമിഴ്നാട്ടിലെ പുരോഗമനകലാസംഘം പ്രവര്‍ത്തകനുമായിരുന്നു. സമൂഹത്തിലെ അരികുവല്‍ക്കരിക്കപ്പെട്ടവരുടേയും ദുര്‍ബലരുടെയും കഥാകാരനായിരുന്നു മെലന്‍മായി.

മിന്‍സാര പൂ എന്ന ചെറുകഥാസമാഹാരത്തിന് 2008ലാണ് കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിക്കുന്നത്. 22 ചെറുകഥാ സമാഹാരങ്ങളും ആറു നോവലുകളും നിരവധി പ്രബന്ധങ്ങളും അദ്ദേഹത്തിന്റെതായുണ്ട്. സിപിഐ എം പ്രസിദ്ധീകരണമായ സെമ്മലര്‍ എന്ന വാരികയിലാണ് ആദ്യമായി കഥ അച്ചടിച്ചു വന്നത്.

അഞ്ചാക്ളാസ് വിദ്യാഭ്യാസം മാത്രമുള്ള മെലന്‍മയിയുടെ കഥകള്‍ എറെ വായിക്കപ്പെട്ടു. വിദുരനഗര്‍ ജില്ലയില്‍ തന്റെ ഗ്രാമത്തില്‍ കൃഷിചെയ്തും കടനടത്തിയുമാണ് മെലന്‍മയി കഴിഞ്ഞിരുന്നത്. തമിഴിലെ പ്രമുഖ പ്രസിദ്ധീകരണങ്ങളായ കല്‍കി, ആനന്ദവികടന്‍ എന്നിവയില്‍ എഴുതാറുണ്ടായിരുന്നു. നിരവധി അവാര്‍ഡുകളും ലഭിച്ചിട്ടുണ്ട്.

Advertisements

മെലന്മയിയുടെ വിയോഗത്തില്‍ സിപിഐ എം തമിഴ്നാട് സെക്രട്ടറി ജി രാമകൃഷ്ണന്‍ അനുശോചിച്ചു. എന്നും സിപിഐ എമ്മിനൊപ്പവും പുരോഗമന ആശയങ്ങള്‍ക്കൊപ്പവുമാണ് മെലന്‍മയി നിലകൊണ്ടതെന്ന് അനുസ്മരണ സന്ദേശത്തില്‍ പറഞ്ഞു.

Share news

Leave a Reply

Your email address will not be published. Required fields are marked *