മൂടാടി മഹാവിഷ്ണു ക്ഷേത്രത്തിൽ നിർമ്മിച്ച അഗ്രശാല ക്ഷേത്ര ത്തിന് സമർപ്പിച്ചു

കൊയിലാണ്ടി: മൂടാടി മഹാവിഷ്ണു ക്ഷേത്രത്തിൽ പ്രതിഷ്ഠാദിന മഹോത്സവം തുടങ്ങി. ഇതോടനുബന്ധിച്ച് ചൊവ്വാഴ്ച രാത്രി തന്ത്രി തരണനല്ലൂർ പത്മനാഭനുണ്ണി നമ്പൂതിരിപ്പാട് പുതുതായി നിർമ്മിച്ച അഗ്രശാലയും ഊട്ടുപുരയും ക്ഷേത്ര ത്തിന് സമർപ്പിച്ചു.
മേൽശാന്തി നാരായണൻ നമ്പൂതിരിപ്പാട്, ട്രസ്റ്റി ബോർഡ് അംഗങ്ങളായ അളകരാജൻ, കെ.കെ. രതീഷ്, കെ.കെ. രമേശ്, മoത്തിൽ ചന്ദ്രൻ നായർ, കുനിയിൽ രാമൻനായർ, കെ.കെ. രാജു, കന്മനക്കണ്ടി ശ്രീധരൻ നായർ, മനയടത്ത് ബാലൻ നായർ, അയ്യൻകൊടക്കാട്ട് രാജൻ നായർ, അമ്പലപറമ്പിൽ രാഗിണിഅമ്മ, ഒതയോത്ത് മീനാക്ഷി അമ്മ, അമയമ്പത്ത് ജാനകി അമ്മ എന്നിവർ പങ്കെടുത്തു. രാത്രി ശ്രീരഞ്ജിനി വിൽപ്പാട്ട് സംഘം ഹിൽബസാർ അവതരിപ്പിച്ച വിൽ കലാമേളയും ഉണ്ടായിരുന്നു. പ്രതിഷ്ഠാദിന ചടങ്ങുകൾ ബുധനാഴ്ച സമാപിക്കും.
