മുനിസിപ്പല്‍ ഓഫീസ് മാര്‍ച്ച് നടത്തി

വടകര: ജെ.ടി. റോഡില്‍ നഗരസഭ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന മാലിന്യ സംഭരണ കേന്ദ്രത്തിനെതിരെ പരിസരവാസികള്‍ പൗരസമിതിയുടെ നേതൃത്വത്തില്‍ മുനിസിപ്പല്‍ ഓഫീസ് മാര്‍ച്ച് നടത്തി. നാട്ടുകാര്‍ക്കു തീരാദുരിതം സമ്മാനിക്കുന്ന മാലിന്യ കേന്ദ്രം ഇവിടെ അനുവദിക്കില്ലെന്ന പ്രഖ്യാപനവുമായി പുതുവര്‍ഷ ദിനത്തില്‍ നടന്ന മാര്‍ച്ചില്‍ ധാരാളം സ്ത്രീകളും കുട്ടികളും അണിനിരന്നു.
സീറോ വേസ്റ്റ് പദ്ധതിയുടെ ഭാഗമായി നഗരപരിധിയിലെ വിവിധ വാര്‍ഡുകളിലെ മാലിന്യമാണ് സംസ്കരണത്തിന് അയയ്ക്കുന്നതിനു വേണ്ടി ജെടി റോഡില്‍ റെയില്‍പാളത്തിനരികില്‍ എത്തിക്കുന്നത്. ഇതോടെ ഇവിടെ മിനി ട്രഞ്ചിംഗ് ഗ്രൗണ്ട് രൂപം കൊള്ളുമെന്ന ആശങ്കയിലാണ് നാട്ടുകാര്‍.

ജനവാസ കേന്ദ്രമായ ഇവിടെയുള്ളവര്‍ നേരത്തെ തന്നെ അറവ് ശാലയുടെയും ചോളം വയല്‍ ഡ്രെയിനേജിന്റെയും ദുരിതം പേറുന്നവരാണ്. ഇതിന് അറുതിക്കായി മുറവിളി കൂട്ടുന്നതിനിടയിലാണ് സീറോ വേസ്റ്റ് എന്ന പേരില്‍ പുതിയ പദ്ധതി.

കേരള നദി തട സംരക്ഷണസമിതി ചെയര്‍മാന്‍ ടി.വി. രാജന്‍ സമരം ഉദ്ഘാടനം ചെയ്തു. പൗരസമിതി ചെയര്‍മാന്‍ ഭരതന്‍ അദ്ധ്യക്ഷത വഹിച്ചു. കെ.കെ.മഹമൂദ്, കെ.എം.പി.ഹാരിസ്, മുക്കോലക്കല്‍ ഹംസ, സവാദ്, എം. ഫൈസല്‍ , വാര്‍ഡ് കൗണ്‍സിലര്‍ എ.പ്രേമകുമാരി എന്നിവര്‍ പ്രസംഗിച്ചു.

കണ്‍വീനര്‍ അബ്ദുള്‍നൂര്‍ സ്വാഗതവും യൂനുസ് നന്ദിയും പറഞ്ഞു. കെ.അനസ് , സന്തോഷ്, തിലകന്‍, ഹരിദാസന്‍, ബഷിര്‍, പി.വി. നിസാര്‍, മുനീര്‍ സേവന, എം.എം. റാഫിസ്, അബ്റാര്‍, ശ്രീജിത്ത് എന്നിവര്‍ സംസാരിച്ചു നേതൃത്വം നല്‍കി.
