മികച്ച നഗരസഭയ്ക്കുള്ള മലിനീകരണ നിയന്ത്രണ ബോർഡിന്റെ അവാർഡ് കൊയിലാണ്ടിയ്ക്ക്

കൊയിലാണ്ടി: സംസ്ഥാനത്തെ മികച്ച നഗരസഭയ്ക്കുള്ള മലിനീകരണ നിയന്ത്രണ ബോർഡിന്റെ അവാർഡ് കൊയിലാണ്ടിയ്ക്ക് ലഭിച്ചു. തിരുവനന്തപുരത്തവെച്ച് നടന്ന ചടങ്ങിൽ സംസ്ഥാന ആരോഗ്യവകുപ്പ് മന്ത്രി കെ. കെ.ശൈലജയിൽ നിന്ന് നഗരസഭാ ചെയർമാൻ അഡ്വ: കെ. സത്യൻ അവാർഡ് ഏറ്റുവാങ്ങി. 1 ലക്ഷം രൂപയും ട്രോഫിയും പ്രശസ്തി പത്രവുമാണ് കൈമാറിയത്. ചടങ്ങിൽ മുൻ ആരോഗ്യവകുപ്പ് മന്ത്രി പി. കെ. ശ്രീമതി ടീച്ചർ എം. പി, നഗരസഭാ വൈസ് ചെയർപേഴ്‌സൺ വി. കെ. പത്മിനി, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ എൻ. കെ. ഭാസ്‌ക്കരൻ, വി. സുന്ദരൻ, ദിവ്യശെൽവരാജ്, കൗൺസിലർമാരായ കെ.വി സന്തോഷ്, പി.എം ബിജു, ശ്രീജ റാണി, പി.കെ സുരേഷ്, നഗരസഭ ഉദ്യോഗസ്ഥർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
