മാഹിയിലെ രാഷ്ട്രീയ കൊലപാതകങ്ങള്‍: ഫലപ്രദമായ നടപടികള്‍ സ്വീകരിക്കാന്‍ ഡിജിപിക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: മാഹി കൊലപാതകങ്ങളെ അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊലപാതകങ്ങള്‍ അഭികാമ്യമായ കാര്യമല്ല. ക്രമസമാധാനം ഉറപ്പുവരുത്താന്‍ ഫലപ്രദമായ നടപടികള്‍ സ്വീകരിക്കാന്‍ ഡിജിപിക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മാഹി പൊലീസ് ക്രമസമാധാനപാലനത്തിന് സഹായം ആവശ്യപ്പെട്ടാല്‍ ചെയ്തുകൊടുക്കുമെന്നും മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം മാഹിയിലെ സിപിഐഎം നേതാവിന്റെ കൊലപാതകത്തില്‍ ആര്‍എസ്‌എസിനെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ രംഗത്തെത്തി. ചെങ്ങന്നൂര്‍ തെരഞ്ഞെടുപ്പിന് മുന്‍പ് സംസ്ഥാനത്ത് കലാപം ഉണ്ടാക്കാനാണ് ആര്‍എസ്‌എസ് ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

