മാലിന്യ സംഭരണ കേന്ദ്രത്തിനെതിരെ നാട്ടുകാർ പ്രക്ഷോഭത്തിലേക്ക്

കൊയിലാണ്ടി: മൂടാടി ഗ്രാമ പഞ്ചായത്ത് മൊവില്ലൂർ കുന്നിൽ ആരംഭിക്കാൻ പോകുന്ന മാലിന്യ സംഭരണ കേന്ദ്രത്തിനെതിരെ നാട്ടുകാർ വൻ പ്രക്ഷോഭത്തിലേക്ക്. നിർമാണ പ്രവർത്തനം തുടങ്ങുവാൻ പഞ്ചായത്ത് അധികൃതർ പോലീസ് സഹായത്തോടെ എത്തുമെന്ന് അറിഞ്ഞ നാട്ടുകാരും, ജനകീയ സമിതിയും വൻ പ്രതിഷേധം ഒരുക്കി.
പഞ്ചായത്ത് വാർഡ് മെമ്പർ രജനി സി. കെ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ പി കെ. പ്രേമലത, ജനകീയ സമിതി നേതാക്കളായ സുബൈർ ഹിൽബസാർ, ജാനകി അശോകൻ, എം.വി. ജിനു, ബാബു ബോധി, സുരേന്ദ്രൻ ശ്രീ പത്മം എന്നിവർ സംസാരിച്ചു. ജനകീയ സമിതിയുടെ നേതൃത്വത്തിൽ ഹിൽ ബസാറിലേക്ക് വൻ പ്രതിഷേധ പ്രകടനവും നടത്തി.

