മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെ നടന്ന പൊലീസ് നടപടി ഗൂഢാലോചന നടന്നതായി സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറി പി. മോഹനന്

കോഴിക്കോട് : കോഴിക്കോട്ടെ പൊലീസ് നടപടിക്ക് പിന്നില്‍ ഗൂഢാലോചന നടന്നതായി സംശയിക്കുന്നുവെന്ന് സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറി പി. മോഹനന് പറഞ്ഞു. കോടതിക്ക് പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് കത്ത് നല്കിയ യു.ഡി.എഫ് അനുഭാവിയായ പബ്ളിക് പ്രോസിക്യൂട്ടറുടെയും മാധ്യമപ്രവര്‍ത്തകര്‍ കോടതിയിലത്തെിയാല്‍ പ്രശ്നസാധ്യതയുണ്ടെന്ന ബാര്‍ അസോസിയേഷന് പ്രസിഡന്റിന്‍െറയും നിലപാട് സംശയാസ്പദമാണെന്ന് സി.പി.എം ജില്ലാ സെക്രട്ടറി പി. മോഹനന് പറഞ്ഞു. സി.പി.എമ്മിന്‍െറ ആരോപണം വസ്തുതക്ക് നിരക്കാത്തതാണെന്നായിരുന്നു പബ്ളിക് പ്രോസിക്യൂട്ടറുടെ പ്രതികരണം. മാധ്യമ പ്രവര്‍ത്തകര്‍ മനപൂര്‍വം പ്രശ്നമുണ്ടാക്കുകയായിരുന്നുവെന്നും പബ്ളിക് പ്രോസിക്യൂട്ടര്‍ കെ. ആലിക്കോയ പറഞ്ഞു. കഴിഞ്ഞ സര്‍ക്കാറിന്‍െറ കാലത്താണ് ആലിക്കോയയെ പബ്ളിക് പ്രോസിക്യൂട്ടറായി നിയമിച്ചത്. പൊലീസ് നടപടി സര്‍ക്കാറിന് ക്ഷീണമുണ്ടാക്കിയെന്ന വിലയിരുത്തലില്‍നിന്നാണ് പബ്ളിക് പ്രോസിക്യൂട്ടര്‍ക്ക് രാഷ്ട്രീയ ചായ്വുണ്ടെന്ന ആരോപണവുമായി സി.പി.എം രംഗത്തത്തെിയത്.
