മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ദേശീയപാത ഉപരോധിച്ചു

കൊയിലാണ്ടി: പാചക വാതക വിലവര്‍ധനയിലും നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തിലും പ്രതിഷേധിച്ച് മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊയിലാണ്ടിയില്‍ ദേശീയ പാത ഉപരോധിച്ചു. മഹിളാ കോണ്‍ഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് പി. രത്നവല്ലി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പി.പി. നാണി അധ്യക്ഷത വഹിച്ചു.
വി.ടി. സുരേന്ദ്രന്, അഡ്വ. കെ. വിജയന്, രാജേഷ് കീഴരിയൂര്‍, വി.വി. സുധാകരന്, നടേരി ഭാസ്കരന്, എം. സതീഷ് കുമാര്‍, കെ. സരോജിനി, വി.കെ. സതി, കെ.വി. റീന, ശ്രിജാറാണി എന്നിവര്‍ സംസാരിച്ചു.

