“മഴവരമ്പത്ത്” കവിത സമാഹാരം പ്രകാശനം ചെയ്തു

കൊയിലാണ്ടി> മുരളീധരൻ നടേരിയുടെ “മഴവരമ്പത്ത്” കവിത സമാഹാരം പ്രഫ: കൽപ്പറ്റ നാരായണൻ . നഗരസഭ ചെയർമാൻ അഡ്വ: കെ. സത്യനു നൽകി പ്രകാശനം ചെയ്തു. നഗരസഭ മുൻ ചെയർപേഴ്സൺ കെ. ശാന്ത അദ്ധ്യക്ഷത വഹിച്ചു. കന്മന ശ്രീധരൻ, യു.കെ രാഘവൻ, കാവുംവട്ടം വാസുദേവൻ, മേലൂർ വാസുദേവൻ, പാലക്കാട് പ്രേം രാജ്, രാജൻ നടുവത്തൂർ തുടങ്ങിവർ സംസാരിച്ചു.
