മലയാളികളുമായി അടുത്ത ബന്ധമാണ് തങ്ങള്‍ക്കുള്ളത്; കേരളത്തോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്നുവെന്ന് ഷെയ്ഖ് നഹിയാന്‍

യുഎഇ യില്‍ സന്ദര്‍ശനം നടത്തുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ യുഎഇ സാംസ്‌കാരിക സാമൂഹിക ക്ഷേമ വകുപ്പ് മന്ത്രി ഷെയ്ഖ് നഹിയാന്‍ ബിന്‍ മുബാറക് അല്‍ നഹിയാന്‍ വിരുന്നു നല്‍കി. ഷെയ്ഖ് നഹിയാന്‍റെ പാലസില്‍ ആണ് വിരുന്നു നല്‍കിയത്. പ്രളയ ദുരിതത്തെ മുഖ്യമന്ത്രിയുടെ ഒറ്റക്കെട്ടായി അതി ജീവിച്ചതിനെ മന്ത്രി ഷെയ്ഖ് നഹിയാന്‍ അഭിനന്ദിച്ചു.
കേരളത്തോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്നുവെന്ന് ഷെയ്ഖ് നഹിയാന്‍ പറഞ്ഞു. മലയാളികളുമായി അടുത്ത ബന്ധമാണ് തങ്ങള്‍ക്കുള്ളത് എന്ന് ശൈഖ് നഹ്യാന്‍ പറഞ്ഞു. കേരളത്തിന് എന്ത് സഹായവും ചെയ്യാന്‍ തങ്ങള്‍ ഒരുക്കമാണെന്നും അദ്ദേഹം പറഞ്ഞു. പ്രിന്‍സിപ്പല്‍ സെക്രട്ടറി ഇളങ്കോവന്‍, മുഖ്യമത്രിയുടെ മാധ്യമ ഉപദേഷ്ടാവ് ജോണ്‍ ബ്രിട്ടാസ് , നോര്‍ക്ക വൈസ് ചെയര്‍മാന്‍ എം എ യുസഫലി യും സംബന്ധിച്ചു .

