KOYILANDY DIARY.COM

The Perfect News Portal

മലയാള സിനിമയില്‍ സ്ത്രീകള്‍ക്കായി പുതിയ സംഘടന വരുന്നു

കൊച്ചി> മലയാള സിനിമയില്‍ സ്ത്രീകള്‍ക്കായി പുതിയ സംഘടന വരുന്നു. വുമണ്‍ കളക്ടീവ് ഇന്‍ സിനിമ എന്ന സംഘടന മഞ്ജു വാര്യര്‍, റിമ കല്ലിങ്കല്‍,ബീനപോള്‍, പാര്‍വതി തിരുവോത്ത്, സജിത മഠത്തില്‍, വിധു വിന്‍സന്റ് എന്നിവരുടെ നേതൃത്വത്തിലാണ് രൂപീകരിക്കപ്പെടുന്നത്. സംഘടകര്‍ ഇന്ന് വൈകിട്ട് മുഖ്യമന്ത്രി പിണറായി വിജയനെ കാണും.

സിനിമയുടെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകളുടെ കൂട്ടായ്മയാണ് സംഘടനയുടെ ലക്ഷ്യം. ഇന്ത്യയില്‍ തന്നെ സിനിമാ മേഖലയില്‍ ആദ്യമായാണ് ഇത്തരമൊരു കൂട്ടായ്മ.

അമ്മ, ഫെഫ്ക പോലുള്ള സംഘടനകള്‍ക്കുള്ള ബദലോ ഇത്തരം സംഘടനകളോടുള്ള പ്രതിഷേധമോ അല്ല ഈ കൂട്ടായ്മയിലൂടെ ലക്ഷ്യം വെക്കുന്നതെന്നും സംഘാടകര്‍ പറഞ്ഞു. സൂപ്പര്‍ താരപദവിയിലുള്ള നടിമാര്‍ മുതല്‍ ഏറ്റവും താഴെ തട്ടില്‍ ജോലി ചെയ്യുന്നവരുള്ള മേഖലയാണിത്. രാത്രിയെന്നോ പകലെന്നോ ഭേദമില്ലാതെ 24 മണിക്കൂറും ജോലി ചെയ്യേണ്ടി വരുന്ന ഇവര്‍ അനുഭവിക്കുന്ന പ്രശ്നങ്ങള്‍ പലതാണ്. ഇത് ചര്‍ച്ച ചെയ്യാന്‍ ഒരു വേദിയുണ്ടാകുക എന്നതാണ് സംഘടന ലക്ഷ്യം വെക്കുന്നത്.

Advertisements
Share news

Leave a Reply

Your email address will not be published. Required fields are marked *