മണിമലയാറ്റില്‍ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി

തിരുവല്ല: തിരുവല്ലയില്‍ മണിമലയാറ്റില്‍ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി. ഇരുവള്ളിപ്ര കണ്ണാലിക്കടവില്‍ നിന്നാണ് രണ്ട് ദിവസം പ്രായമുള്ള ആണ്‍കുഞ്ഞിന്റെ മൃതദേഹം കിട്ടിയത്.
മത്സ്യത്തൊഴിലാളികളുടെ വലയില്‍ കുടുങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ഇന്നലെ രാത്രി പത്തുമണിയോടെയാണ് മൃതദേഹം മീന്‍പിടിത്തക്കാരുടെ ശ്രദ്ധയില്‍പ്പെട്ടത്.

ഇന്‍ക്വസ്റ്റ് പൂര്‍ത്തിയാക്കിയശേഷം മൃതദേഹം കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. തിരുവല്ല പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
Advertisements

