മടപ്പള്ളി കോളേജിലേക്ക് വിദ്യാര്‍ഥികളും രക്ഷിതാക്കളും മാര്‍ച്ച് നടത്തി

മടപ്പള്ളി: മടപ്പള്ളി ഗവ.കോളേജില്‍ ഇന്‍ക്വിലാബ് എന്ന സംഘടനയിലെ പെണ്‍കുട്ടികളെ ൈകയേറ്റം ചെയ്യുകയും അപമാനിക്കുകയും ചെയ്ത എസ്.എഫ്.ഐ.ക്കാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് കോളേജിലേക്ക് വിദ്യാര്‍ഥികളും രക്ഷിതാക്കളും മാര്‍ച്ച് നടത്തി. മടപ്പള്ളി കോളേജ് ജനാധിപത്യ സംരക്ഷണവേദിയുടെ നേതൃത്വത്തിലായിരുന്നു മാര്‍ച്ച്. കോളേജില്‍ എസ്.എഫ്.ഐ. മറ്റ് സംഘടനകളുടെ പ്രവര്‍ത്തനസ്വാതന്ത്ര്യം തടയുന്നുവെന്നും സ്ത്രീ വിരുദ്ധനിലപാട് സ്വീകരിക്കുന്നുവെന്നും ആരോപിച്ചായിരുന്നു മാര്‍ച്ച്.
വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം ഉദ്ഘാടനം ചെയ്തു. അസ്ലം ചെറുവാടി അധ്യക്ഷത വഹിച്ചു. സുനില്‍ മടപ്പള്ളി ,ജബീന ഇര്‍ശാദ്, ഗിരീഷ് കാവട്ട്, ശ്രീജ നെയ്യാറ്റിന്‍കര, മുജീബ് റഹ്മാന്, റസാഖ് പാലേരി, അന്സിഫ്, പി.സി. ഭാസ്കരന്, കെ.കെ. വാസു, മുനവ്വര്‍, പള്ളിപ്രം പ്രസന്നന്, എം. ഫൗസ്യ എന്നിവര്‍ സംസാരിച്ചു.

