കാസര്‍ഗോഡ് ചിറ്റാരിക്കാലില്‍ മകന് അച്ഛനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി
ചിറ്റാരിക്കാല്‍: കാസര്‍ഗോഡ് ചിറ്റാരിക്കാലില്‍ മകന് അച്ഛനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി. അതിരുമാവ് കോളനിയിലെ പുതിയകൂട്ടത്തില്‍ ദാമോദരനാണ് കൊല്ലപ്പെട്ടത്. മദ്യ ലഹരിയില്‍ മകന് അനീഷ് അച്ഛനെ മര്‍ദ്ദിക്കുകയായിരുന്നു. ഇന്നലെ രാത്രി ദാമോദരനും മകന് അനീഷും ഒരുമിച്ച് മദ്യപിച്ചിരുന്നുവെന്നും ഇതിനിടയില്‍ ഇരുവരും തമ്മിലുണ്ടായ വാക് തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നുമാണ് പൊലീസ് പറയുന്നത്. തടിക്കഷ്ണം എടുത്ത് അനീഷ് ദാമോദരന്റെ തലയ്ക്കടിച്ചതിനെ തുടര്‍ന്നാണ് മരണമെന്നും പൊലീസ് പറയുന്നു.
സംഭവത്തില്‍ അനീഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്കായി പരിയാരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. സംഭവത്തില്‍ ചിറ്റാരിക്കാല്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

